മെട്രോ ഏരിയാ നെറ്റ്വര്‍ക്ക് കേരളത്തിലേക്ക്
കൊച്ചി: കേരളത്തില്‍ മെട്രോ ഏരിയാ നെറ്റ്വര്‍ക്ക് (മാന്‍)സംവിധാനം വ്യാപകമാക്കാന്‍ വിഎസ്എന്എല് ലക്ഷ്യമിടുന്നു.
വടക്കേ ഇന്ത്യയില്‍ നടപ്പാക്കിയ ശേഷമായിരിയ്ക്കും ഇത് കേരളത്തില്‍ തുടങ്ങുക. ഈ ആധുനികസംവിധാനം മുഖേന സംസ്ഥാനത്തെ മുഖ്യനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനായി നിലവിലുള്ള ഡിഷ്നെറ്റിന്റെ ബന്ധ സംവിധാനങ്ങള്‍ ഉപയോഗിയ്ക്കും. ഇത് മതിയാവാതെ വന്നാല്‍ പുതിയ ശൃംഖല ഏര്‍പ്പെടുത്തും. ഡിഷ്നെറ്റ് ഇപ്പോള്‍ വിഎസ്എന്‍എല്ലിന്റെ അധീനതയിലുള്ള കമ്പനിയാണ്.
ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പില്‍ വരുത്തുമെന്നും വിഎസ് എന്‍എല്‍ അധികൃതര്‍ അറിയിച്ചു.
വ്യക്തികള്‍ക്ക് സ്വതന്ത്രമായി വിവരങ്ങളെത്തിക്കുന്ന ഈ പുതിയ സംവിധാനം സംസ്ഥാനത്തേക്ക് കൂടുതല്‍ ഐ.ടി നിക്ഷേപകരെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത.്












Click it and Unblock the Notifications