Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കാലവര്‍ഷം സജീവം

തിരുവനന്തപുരം: വടക്കുകിഴക്കന്‍ കാലവര്‍ഷം കേരളത്തില്‍ സജീവമായി. പതിവില്‍ നിന്നു വിപരീതമായി കേരളത്തിന്റെ വടക്കുഭാഗങ്ങളിലാണ് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത്.

പൊതുവേ തുലാവര്‍ഷ (വടക്കുകിഴക്കന്‍ കാലവര്‍ഷം) ക്കാലത്ത് തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ കിട്ടുന്നത്. ഇടവപ്പാതിത്താലത്താണ് വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുന്നത്.

നവംബര്‍ നാല് വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ കനത്ത തോതിലും ഇടുക്കി, കൊല്ലം, വയനാട്, കോട്ടയം, ആലപ്പുഴ , തിരുവനന്തപുരം എന്നിവിടങ്ങളില്‍ സാമാന്യതോതിലും മഴ ലഭിച്ചു.

ജലസംഭരണികളുള്ള പ്രദേശങ്ങളിലും മെച്ചപ്പെട്ട മഴ കിട്ടിയിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+