വിശദീകരണം നല്കും: പിള്ള
തിരുവനന്തപുരം: തന്റെ വിവാദപ്രസംഗത്തെക്കുറിച്ച് അടുത്ത യുഡിഎഫ് യോഗത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്കുമെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. നവമ്പര്‍ 22 വെള്ളിയാഴ്ച അരുവിക്കരയിലാണ് അടുത്ത യുഡിഎഫ് ഉന്നതാധികാരസമിതി യോഗം.
തുടര്‍ന്നുള്ള യുഡിഎഫ് യോഗങ്ങളില്‍ താന്‍ സംബന്ധിക്കുമെന്നും പിള്ള പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കണമെന്ന് കെ. കരുണാകരന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതിനാലാണ് പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും പിള്ള വ്യക്തമാക്കി.
പ്രസംഗത്തെപ്പറ്റി ചോദിച്ചാല്‍ വിശദീകരിക്കും. വേണമെങ്കില്‍ പ്രസംഗത്തിന്റെ ഒരു വീഡിയോകാസെറ്റ് തന്നെ കൊടുത്തേക്കാം. പ്രസംഗത്തില്‍ പ്രകോപനപരമായി യാതൊന്നുമില്ലെന്ന തന്റെ വാദം പിള്ള ആവര്‍ത്തിച്ചു.












Click it and Unblock the Notifications