Get Updates
Get notified of breaking news, exclusive insights, and must-see stories!

റജീനയും കത്തും പിന്നെ കുറേ സംശയങ്ങളും

കോഴിക്കോട്: എന്താണ് റജീന കോടതിയില്‍ നല്‍കിയ കത്തില്‍ എഴുതിയിരിയ്ക്കുന്നതെന്ന കാര്യം ഇനിയും ദുരൂഹമായി തുടരുന്നു.

റജീനയെ കോടതിയില്‍ ഹാജരാക്കിയത് ആത്മഹത്യാ കേസുമായി ബന്ധപ്പെട്ടാണ്. ആകേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റജീനയ്ക്ക് മറ്റേതെങ്കിലും കേസിനെക്കുറിച്ച് എഴുതിയ കത്ത് കോടതിയ്ക്ക് നല്‍കാനാവുമോയെന്നത് പ്രശ്നമാണ്.

മാത്രമല്ല കോടതിയില്‍ ഹാജരാക്കുന്നതിനിടയ്ക്ക് കത്തെഴുതി നല്‍കാനുള്ള സൗകര്യം റജിനയ്ക്ക് കിട്ടിയതെങ്ങിനെയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. പൊലീസാണോ റജീനയ്ക്ക് എഴുത്തുപകരണങ്ങള്‍ നല്‍കിയതെന്ന് അറിയേണ്ടതുണ്ട്. എന്തായാലും പെട്ടെന്ന് പൊലീസ് അറസ്റ് ചെയ്യുന്നതിന് മുമ്പ് കോടതിയില്‍ ഹാജരാക്കാനായി കത്ത് എഴുതി തയ്യാറാക്കി വച്ചിരുന്നെന്ന് വാദിയ്ക്കുന്നത് വിലപ്പോവില്ല.

മാത്രമല്ല നേരത്തേ എഴുതാനും വായിയ്ക്കാനും അറിയില്ലെന്ന് പറഞ്ഞ റജീന കോടതിയില്‍ പറഞ്ഞത് താന്‍ സ്വയം എഴുതി തയ്യാറാക്കിയ കത്താണ് നല്‍കുന്നതെന്നാണ്.

റജീന നല്‍കിയത് ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട കത്തല്ലെങ്കില്‍ അത് ജഡ്ജി സ്വീകരിയ്ക്കരുതായിരുന്നെന്നാണ് പല നിയമ വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇതിന് പിന്നില്‍ പല കള്ളക്കളികളും ഗൂഢാലോചനയും നടന്നതായി സംശയിയ്ക്കാമെന്നും അഭിഭാഷകരും മറ്റും പറയുന്നുണ്ട്. ആത്മഹത്യാ കേസിലെ പ്രതി കോടതിയ്ക്ക് കത്ത് നല്‍കേണ്ട സാഹചര്യമില്ല. ഇതിനേക്കാള്‍ രസകരമായ കാര്യം ജഡ്ജിയ്ക്ക് നല്‍കിയ കത്ത് മുഖ്യമന്ത്രിയ്ക്ക് അയയ്ക്കാനായി എഴുതിയതാണെന്ന് റജീനയുടെ അഭിഭാഷകന്‍ പറഞ്ഞതാണ്.

എന്നാല്‍ കത്തില്‍ റജീന കുഞ്ഞാലിക്കുട്ടിയ്ക്കെതിരെയുള്ള തന്റെ മൊഴി മാറ്റിയെഴുതിയിട്ടുണ്ടോയെന്ന് വ്യക്തമായിട്ടുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+