റജീനയെ മാനസികരോഗിയായി ചിത്രീകരിക്കാന്‍ ശ്രമം
കോഴിക്കോട്: റെജീനയെ മാനസികരോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി റജീനയുടെ സഹോദരന് അയൂബ് ആരോപിച്ചു.ഇതിനായി റജീനയുടെ ഉമ്മയ്ക്ക് കണക്കില്ലാത്ത തുക കുഞ്ഞാലിക്കുട്ടിയുടെ ആളുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.
റജീന മന്ത്രിക്കെതിരെ ആരോപണമന്നയിച്ചതിനടുത്ത ദിവസം ബീച്ചിനടുത്തുള്ള ഒരു എസ്.ടി.ഡി ബൂത്തിനു സമീപത്തുളള ഒരു മുറിയിലേക്ക് തന്നെയും ഉമ്മയേയും കുറച്ചാളുകള്‍ കാറില്‍ കയറ്റി കൊണ്ടുപോയെന്നും മുറിക്കുള്ളില്‍ വച്ച് ഉമ്മയെക്കൊണ്ടവര് പല പേപ്പറുകളിലും ഒപ്പിടുവിച്ചതായും അയൂബ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
മന്ത്രി കുഞ്ഞാലിക്കുട്ടി കേസില്‍ നിരപരാധിയാണെന്നു തെളിയിക്കാന്‍ റെജീനയെ മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഉമ്മ തന്നോടു പറഞ്ഞതായും അയൂബ് അറിയിച്ചു. 500ന്റെ നോട്ടുകളടങ്ങിയ പണക്കെട്ടടങ്ങിയ ഒരു ബാഗ് അവര്‍ ഉമ്മയെ ഏല്‍പ്പിച്ചുവെന്നും മുന്‍പ് ലഭിച്ചുകൊണ്ടിരുന്ന പണം ലഭിക്കാതെ വന്നപ്പോഴാണ് റജീന മന്ത്രിക്കെതിരെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്നും അയൂബ് ആരോപിച്ചു.
തിനിയ്ക്കും അവര്‍ പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞതായും അയൂബ് പറയുന്നു. ഐസ്ക്രീം പെണ്‍വാണിഭ കേസുണ്ടായ സമയത്ത് ലീഗ് പ്രവര്‍ത്തകരുടെ നിര്‍ബന്ധങ്ങള്‍ക്ക് ഉമ്മ വഴങ്ങുന്നതിനെ താന്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഉമ്മ തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായും അയൂബ് പറഞ്ഞു.












Click it and Unblock the Notifications