കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളുഷാപ്പുകള്‍ വീണ്ടും ലേലം ചെയ്യും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കള്ളുഷാപ്പുകള്‍ വീണ്ടും റേഞ്ച് അടിസ്ഥാനത്തില്‍ ലേലം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നു. ഷാപ്പിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയത് പരാജയമെന്ന് സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കത്തിന് തയ്യാറെടുക്കുന്നത്.

പുതിയ മദ്യനയം രൂപീകരിയ്ക്കാനും സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ വൈകാതെ തുടങ്ങും. ഇതില്‍ പ്രധാന പ്രശ്നം കള്ളുഷാപ്പുകളുടെ റേഞ്ച് അടിസ്ഥാനത്തിലുള്ള ലേലമായിരിയ്ക്കും. യു ഡി എഫ് ഇതിനെക്കുറിച്ച് അനൗദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ വളരെ രഹസ്യമായിട്ടാണിത്.

ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് വെള്ളാപ്പള്ളി നടേശന് യുഡിഎഫ് കൊടുത്ത വാഗ്ദാനം നടപ്പാവും. സഹകരണ സംഘങ്ങള്‍ക്ക് ഷാപ്പ് നല്‍കണമോ വേണ്ടയോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷേ ചര്‍ച്ചകള്‍ക്ക് ശേഷം മദ്യനയം തീരുമാനിയ്ക്കുമ്പോള്‍ സഹകരണ സംഘങ്ങളെ ഷാപ്പുകള്‍ പിടിയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാണ് സാദ്ധ്യത.

ഷാപ്പുകള്‍ ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് ഇപ്പോള്‍ ലേലം ചെയ്തിരിയ്ക്കുന്നത്. എന്നാല്‍ സ്ഥലത്തെ പ്രതിഷേധം കൊണ്ട് പല ഷാപ്പുകളും തുറക്കാന്‍ സാധിച്ചിട്ടില്ല. റേഞ്ച് ആവുമ്പോള്‍ സ്ഥലം മാറ്റി ഷാപ്പ് തുറക്കാന്‍ ലേലം പിടിച്ചയാള്‍ക്ക് അധികാരമുണ്ടാവും. അതുകൊണ്ട് മദ്യമേഖലയിലെ എല്ലാവരും വീണ്ടും റേഞ്ച് അടിസ്ഥാനത്തില്‍ ലേലം വിളിയ്ക്കുന്നതിനെ അനുകൂലിയ്ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X