Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളയോട് വിശദീകരണം തേടും

തിരുവനന്തപുരം: വിവാദപ്രസംഗത്തിന്റെ പേരില്‍ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയോട് യുഡിഎഫ് വിശദീകരണം തേടും. പിഡിപി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പിള്ള രൂക്ഷമായി വിമര്‍ശിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാരസമിതിയോഗമാണ് ഇക്കാര്യത്തില്‍ പിള്ളയോട് വിശദീകരണം ചോദിക്കാന്‍ തീരുമാനമെടുത്തത്. പിള്ളയുടെ പ്രസംഗത്തില്‍ യുഡിഎഫ് യോഗം അതൃപ്തി രേഖപ്പെടുത്തി. അരുവിക്കരയില്‍ നവമ്പര്‍ 22ന് ചേരുന്ന യോഗത്തില്‍ ഹാജരായി പിള്ള നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് യുഡിഎഫ് യോഗം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ തന്നെ വിമര്‍ശിച്ച ആര്‍ക്കെതിരെയും നടപടിയെടുക്കേണ്ടെന്ന് യോഗത്തിന്റെ അവസാനം പ്രസംഗിച്ച മുഖ്യമന്ത്രി ആന്റണി പറഞ്ഞു. കെപിസിസി പ്രസിഡന്റായി ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച താന്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും ആന്റണി പറഞ്ഞു.

അതേ സമയം പിഡിപി പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് നടത്തിയ അക്രമം പൊലീസ് തടയേണ്ടതായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അക്രമം ആരു നടത്തിയാലും തടയേണ്ട ബാധ്യത പൊലീസിനുണ്ടെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+