അറഫാത്ത് ഗുരുതരാവസ്ഥയില്‍
രാമള്ള: ഫ്രാന്‍സിലെ ആശുപത്രിയില്‍ കഴിയുന്ന പലസ്തീന് പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ നില അതീവഗുരുതരമാണെന്ന് പലസ്തീന് വൃത്തങ്ങള്‍ അറിയിച്ചു.
നവംബര്‍ നാല് വ്യാഴാഴ്ച രാത്രി അരാഫത്ത് മരിച്ചതായി ഇസ്രേലി ടെലിവിഷന്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാല്‍ ഉടനെ തന്നെ അരാഫത്ത് മരിച്ചിട്ടില്ലെന്ന വാര്‍ത്തയുമായി പാലസ്തീനും ഫ്രാന്‍സിലെ ആശുപത്രി വൃത്തങ്ങളും വെളിപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അറഫാത്തിന്റെ നില മോശമായെങ്കിലും അദ്ദേഹം മരിച്ചതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നായിരുന്നു പലസ്തീന്-ഇസ്രയേല്‍ അധികൃതരും ആശുപത്രി വൃത്തങ്ങളും വ്യക്തമാക്കിയത്.
എന്നാല്‍ അറഫാത്ത് കോമ അവസ്ഥയിലാണെന്നും പ്രതികരിക്കുകയോ ആളുകളെ തിരിച്ചറിയുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തിന്റെ മാനസികനിലയും ശരിയല്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അറഫാത്തിന്റെ മരിച്ചുവെന്ന തെറ്റായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ബുഷും അദ്ദേഹത്തിന് ആത്മശാന്തി നേര്‍ന്നു.
ഫ്രഞ്ച് പ്രസിഡന്റ് ജാക്വിസ് ഷിറാക് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അറഫാത്തിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
ഇസ്രായേല്‍ സേനയുടെ നേതൃത്വത്തില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന 75കാരനായ അറഫാത്തിനെ രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് വിദഗ്ദ ചികിത്സക്കായി പാരീസിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് രക്ഷാര്ബുദമാണെന്നാണ് അറിയുന്നത്.
അറഫാത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പലസ്തീന് ഭരണകൂടം റമള്ളയില്‍ അടിയന്തിരയോഗം കൂടി. ഇത്തരമൊരു സാഹചര്യത്തില്‍ അറഫാത്തിന്റെ പിന്‍ഗാമിയെ കണ്ടെത്തുവാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
പുതിയ നേേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ സ്പീക്കറെ ആക്ടിങ്ങ് പ്രസിഡന്റായി അവരോധിക്കാനാണ് പലസ്തീന് ഭരണഘടന അനുശാസിക്കുന്നത്.
പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ സേന അതീവജാഗ്രതയിലാണ്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications