നിക്ഷേപം നടത്താന്‍ ഫ്രഞ്ച് കമ്പനിയ്ക്ക് താത്പര്യം
മനാമ: ഫ്രാന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒപ്റ്റിമം ഡെവലപ്പ്മെന്റ് കേരളത്തിലെ ജൈവ-വിനോദസഞ്ചാര മേഖലയില്‍ നിക്ഷേപം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചു.
കേരള വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണ്‍മത്തായിയുമായും വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജിജി തോംസണുമായും നടത്തിയ കൂടിക്കാഴ്ചയില്‍ ഒപ്റ്റിമം ഡെവലപ്മെന്റ് ചെയര്‍മാന്‍ ഡോ. അബ്ദുള്‍ ലത്തിഫ് അല്‍ കാജയാണ് ഇക്കാര്യം അറിയിച്ചത്.
ആഗോള നിക്ഷേപക സമ്മേളനത്തോടൊപ്പം റോഡ്ഷോകള്‍ നടത്തുന്നതിന്റെ ഭാഗമായി നിക്ഷേപകരുമായി ചര്‍ച്ച നടത്തുന്നതിനായി മനാമ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജോണ്‍ മത്തായിയും ജിജി തോംസണും.












Click it and Unblock the Notifications