വിമാനടിക്കറ്റ് നിരക്ക് കൂടുന്നു
ദില്ലി: രാജ്യത്തിനകത്ത് സഞ്ചരിയ്ക്കാനുള്ള വിമാന നിരക്കുകള്‍ കൂടുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സ് നവംബര്‍ ആറ് ബുധനാഴ്ച നിരക്കുകള്‍ പത്ത് ശതമാനം കൂട്ടി.നേരത്തെ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് നിരക്കുകള്‍ പത്ത് ശതമാനം കൂട്ടിയിരുന്നു.
വിമാന ഇന്ധനത്തിന്റെ വില കൂടിയതാണ് ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കാരണം. ഇന്‍ലാന്‍ഡ് എയര്‍ ട്രാവല്‍ നികുതി നിരക്കുകളും ഇതിനനുസരിച്ച് കൂട്ടുമെന്ന് എയര്‍ ഇന്ത്യവ്യക്തമാക്കിയിട്ടുണ്ട്. ബാഗുകള്‍ക്ക് നല്‍കേണ്ട നിരക്കുകളും കൂട്ടുന്നുണ്ട്.
ജെറ്റ് എയര്‍വേസ് ഈ വര്‍ദ്ധന നവംബര്‍ 10 മുതല്‍ നടപ്പാക്കും. ജെറ്റ് എയര്‍വേസില്‍ നവംബര്‍ ആറിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താല്‍ നവംബര്‍ 10നു ശേഷമുള്ള യാത്രയ്ക്കും പഴയ നിരക്ക് നല്‍കിയാല്‍ മതി.
ഇന്ത്യയ്ക്ക് യാത്ര ചെയ്യുന്നവരെക്കൂടി ആകര്‍ഷിയ്ക്കത്തക്ക വിധം യാത്രാക്കൂലി കുറയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കമ്പനികള്‍. ഇതനുസരിച്ച് രണ്ട് തവണ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications