Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നവംബര്‍ എട്ട് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്തും. ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ദേശീയ വ്യാപകമായി ബി ജെ പി നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമാണിത്.

കേരളത്തില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവ് ജനങ്ങളെ ബാധിയ്ക്കാതിരിയ്ക്കാന്‍ ഇവയുടെ പ്രാദേശികനികുതി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെട്ട മന്ത്രി കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുണ്ട്. ഹവാലകേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പാര്‍ട്ടി ആവശ്യമുന്നയിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ബി.ജെ.പി നവംബര്‍ ഏഴ് മുതല്‍ 15 വരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനനേതാക്കള്‍ 8ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസസമരം നടത്തും. ഡിസംബര്‍ എട്ട് മുതല്‍ മഹിളാമോര്‍ച്ചാനേതാക്കള്‍ അനിശ്ചിതകാലനിരാഹാരസമരം ആരംഭിക്കും. നവംബര്‍ 27, 28. 29 തീയതികളിലായി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആവശ്യങ്ങള്‍ നടപ്പാക്കിക്കിട്ടാന്‍ മീറ്റിങ്ങുകള്‍ സംഘടിപ്പിക്കും. വിവിധ ആവശ്യങ്ങളുന്നയിച്ചു പാര്‍ട്ടി നേതാവ് ഒ. രാജഗോപാല്‍ മെമ്മോറാണ്ടം സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+