Get Updates
Get notified of breaking news, exclusive insights, and must-see stories!

--സ്വകാര്യ ബസുകള്‍ അനിശ്ചിതകാലപണിമുടക്കിന്

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ നവംബര്‍ 24 മുതല്‍ അനിശ്ചിതകാലപണിമുടക്കു തുടങ്ങും.

പ്രൈവറ്റ് ബസ് ഫെഡറേഷന്‍ ഭാരവാഹികള്‍ തൃശൂരില്‍ അറിയിച്ചതാണ് ഇക്കാര്യം.സെപ്റ്റംബറില്‍ അനുവദിച്ച ബസ്ചാര്‍ജ് വര്‍ദ്ധന നാമമാത്രമായിരുന്നുവെന്നും ഡീസല്‍ വില വീണ്ടും കൂടിയ സാഹചര്യത്തില്‍ ബസ് വ്യവസായം പ്രതിസന്ധിയിലായിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.

ഡീസലിന്റെ വില്പന നികുതി 24 ശതമാനത്തില്‍ നിന്നും നാലു ശതമാനമാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കു കൂട്ടുക, ബസ് റൂട്ടുകളില്‍ വാടകവാഹനങ്ങളോടുന്നതു നിയന്ത്രിക്കുക, കെ.എസ്.ആര്‍.ടി.സി -പ്രൈവറ്റ് ബസ് മത്സരയോട്ടത്തെക്കുറിച്ച് ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുക.

പ്രൈവറ്റ് ബസ് മേഖലയില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടായിട്ടും ചര്‍ച്ചകള്‍ക്കുപോലും ഗവണ്‍മെന്റ് തയ്യാറാകുന്നില്ലെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+