ബി എസ് എന്‍ എല്ലിന് റോഡില്‍ ഓപ്ടിയ്ക്കല്‍ ഫൈബര്‍ കേബിളിടാം
തിരുവനന്തപുരം: ബി എസ് എന്‍ എല്ലിന് കേരളത്തില്‍ ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വലിയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രി എ കെ ആന്റണി പറഞ്ഞു. റോഡുകളില്‍ കേബിള്‍ ഇടാനാണ് അനുമതി.
പൊതുമരാമത്ത് വകുപ്പിന് ഇതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് വിഷമമുണ്ടാക്കാത്ത രീതിയിലായിരിയ്ക്കും ഇത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങല്‍ വിവരിയ്ക്കുകയായിരുന്നു അദ്ദേഹം.
ആറ് റസ്റ് ഹൗസുകള്‍ സ്വകാര്യ മേഘലയ്ക്ക്
ആറ് റസ്റ് ഹൗസുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് നടത്താന്‍ നല്‍കും. നേരത്തേ പത്തെണ്ണമാണ് കൊടുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എല്ലാത്തിനും യുക്തമായ നടത്തിപ്പുകാര്‍ എത്തിയില്ല. അതുകൊണ്ടാണ് ആറെണ്ണം കൊടുക്കാന്‍ തീരുമാനിച്ചത്.
30 വര്‍ഷത്തേയ്ക്കാണ് ഈ കരാര്‍. മൂന്നാര്‍, തൃശൂര്‍, ഫറൂഖ്, പൊന്‍മുടി, ആലുവ, വൈയ്ക്കം എന്നിവിടങ്ങളിലെ റസ്റ് ഹൗസുകളാണ് കരാറടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നത്. ഈ റസ്റ് ഹൗസുകള്‍ സര്‍ക്കാര്‍ നടത്തുന്നത് നഷ്ടമായതുകൊണ്ടാണ് ഈ നടപടി.
സ്വാശ്രയ പാരാ മെഡിയ്ക്കല്‍ കോഴ്സിന് അനുമതി
സ്വാശ്രയ പാരാ മെഡിയ്ക്കല്‍ കോഴ്സുകള്‍ തുടങ്ങാനായി 20 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടി അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ സ്ഥാപനങ്ങളും മൂന്ന് കോഴ്സുകള്‍ വീതം നടത്തും.
അനാധാലയങ്ങളിലെ അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം 100 രൂപയില്‍ നിന്ന് 125 രൂപയാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications