കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാന വികസന പദ്ധതി ഏപ്രില്‍ ഒന്ന് മുതല്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന നഗര വികസനത്തിനുള്ള സമഗ്ര പദ്ധതി ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

തലസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച് 2003 ഫിബ്രവരിയോടെ ഒരു കര്‍മപദ്ധതി ആവിഷ്കരിക്കും. പദ്ധതിയ്ക്കുള്ള തുക അടുത്ത ബജറ്റില്‍ വകയിരിത്തും. നഗരവികസനം സംബന്ധിച്ച സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

തിരുവനന്തപുരത്തെ കേരളത്തിനുള്ള വികസന മാതൃകയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാരും കോര്‍പ്പറേഷനും നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ജനപ്രതിനിധികളും നഗരവാസികളും പദ്ധതി നടപ്പിലാക്കുന്നതിനായി യോജിച്ചു പ്രവര്‍ത്തിക്കണം.

മുംബൈയിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഐ എല്‍ ആന്‍ഡ് എഫ് എസ്) എന്ന സ്ഥാപനമാണ് വികസന പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്.

നഗരത്തിലെ കുടിവെള്ള പ്രശ്നത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും പരിഹാരം കണ്ടെത്തും. വെളളപ്പൊക്കം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കും. ഗതാഗത കുരുക്കൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X