കാത്തോലിക്കാ സഭ ബാങ്ക് തുടങ്ങുന്നു
കൊച്ചി: സ്കൂളുകള്‍ക്കും ആശുപത്രിയ്ക്കും പിന്നാലെ ടി വി ചാനല്‍ കൂടി തുടങ്ങിയ കാത്തോലിക്കാ സഭ ബാങ്കിംഗ് വ്യവസായരംഗത്തേക്ക് കടക്കുന്നു.
കാഞ്ഞിരപ്പള്ളി രൂപതയുടെ മേല്‍നോട്ടത്തില്‍ ഒരു അന്തര്‍ സംസ്ഥാന അര്‍ബന്‍ സഹകരണ ബാങ്ക് സ്ഥാപിക്കുന്നതിനാണ് നീക്കം. കാഞ്ഞിരപ്പള്ളി രൂപതയിലെ 85 ഇടവകകളിലെ കുടുംബങ്ങളില്‍ നിന്നും ആദ്യഘട്ട നിക്ഷേപം സംഭരിക്കും.
കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കലാണ് ബാങ്ക് സ്ഥാപിക്കുന്ന പദ്ധതിയ്ക്ക് മുന്‍കൈയെടുക്കുന്നത്. ബിഷപ്പ് മാത്യു അറയ്ക്കലിന്റെ മുന്‍കൈയില്‍ ഒരു സുഗന്ധവ്യജ്ഞന സംസ്കരണ യൂണിറ്റും പീരുമേടില്‍ ഒരു ഫാക്ടറിയും അടുത്ത മാസം ആരംഭിക്കുന്നുണ്ട്.
കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നതാണ് ബാങ്കിന്റെ പ്രധാന ലക്ഷ്യമെന്ന് കോ-ഓപ്പറേറ്റീവ് ഉപദേശക സമിതി അംഗം ഫാ. ജോസഫ് നഗരൂര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയിലെ 82 പാരിഷ്കളിലെ 35,000 കുടുംബങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിക്കും. കാഞ്ഞിരപ്പള്ളിയ്ക്ക് പുറമെ തമിഴ്നാട്ടിലെ തേനിയിലും ബാങ്ക് തുടങ്ങും.
റബര്‍ പോലുള്ള ഉത്പന്നങ്ങളുടെ വിപണനം തുടങ്ങുന്നതിന് ബാങ്ക് സ്ഥാപിക്കുന്നത് സഹായിക്കുമെന്നും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് തുടങ്ങേണ്ടത് അത്യാവശ്യമാണെന്നും ബിഷപ്പ് മാത്യു അറയ്ക്കല്‍ പറഞ്ഞു.












Click it and Unblock the Notifications