ഇന്‍ഫാം നേതാക്കള്‍ക്ക് റിമാന്‍ഡ്
തിരുവനന്തപുരം: കൃഷിമന്ത്രിയുടെ ഓഫീസില്‍ സത്യഗ്രഹം നടത്തിയതിന് അറസ്റിലായ ഇന്‍ഫാം നേതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.
കൃഷിവകുപ്പു മന്ത്രി കെ.ആര്‍.ഗൗരിയമ്മയുടെ ഓഫീസില്‍ കുത്തിയിരുപ്പ് സത്യഗ്രഹം നടത്തിയതിനായിരുന്നു അറസ്റ്. ഇന്‍ഫാം നേതാവ് ഫാ. മാത്യൂ വടക്കേമുറി ഉള്‍പ്പടെ ആറ് പേരെയാണ് പൊലീസ് നവംബര്‍ അഞ്ച്ചൊവാഴ്ച വൈകുന്നേരം നാലുമണിയോടെ അറസ്റ് ചെയ്തത്.
ഇന്‍ഫാം ദേശീയ ഉപാദ്ധ്യക്ഷന്‍ മൊയ്ദീന്‍ ഹാജി, കോട്ടയം ജില്ലാ പ്രസിഡന്‍റ് ഔസേപ്പച്ചന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.കുഞ്ഞബ്ദുള്ള, എറണാകുളം ജില്ലാ പ്രസിഡന്റ് ഏല്യാസ്, ജോയിന്റ് സെക്രട്ടറി ജോയി ജോസഫ് എന്നിവരാണ് അറസ്റിലായമറ്റ് ആളുകള്‍.
മന്ത്രിയെ നേരില്‍കണ്ട് ചര്‍ച്ച നടത്താനായി എത്തിയതായിരുന്നു ഇന്‍ഫാം ഭാരവാഹികള്‍.
10,000 ടണ്‍ റബര്‍ കയറ്റുമതി ചെയ്തതിന് സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട സബ്സിഡി കിട്ടാത്തത് സംബന്ധിച്ച് മന്ത്രിയോട് പരാതിപ്പെടാനാണ് ഇവര്‍ സെക്രട്ടേറിയറ്റിലെത്തിയത്.
എന്നാല്‍ മന്ത്രിയുടെ ഭാഗത്തുനിന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഇന്‍ഫാം നേതാക്കള്‍ ഓഫീസിനുള്ളില്‍ സത്യഗ്രഹം നടത്തിയത്. മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടും സത്യഗ്രഹം നിറുത്തിയില്ല. തുടര്‍ന്നായിരുന്നു അറസ്റ്.












Click it and Unblock the Notifications