കരിപ്പൂരില്‍ ആവശ്യത്തിന് പൊലീസുണ്ടായിരുന്നു
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിയ്ക്കുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വേണ്ടത്ര പൊലീസുകാര്‍ ഉണ്ടായിരുന്നെന്ന് ഡിജിപി അല്‍ഫോണ്‍സ് ലൂയിസ് ഇറയില്‍ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട ഉദ്വോഗസ്ഥനാണ് ഇറയില്‍.
തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സി ആര്‍ പി എഫ് ക്യാമ്പില്‍ നടന്ന പാസിംങ് ഔട്ട് പരേഡ് അഭിവാദ്യം സ്വീകരിയ്ക്കാനെത്തിയപ്പോള്‍ വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കവേയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നവംബര്‍ എട്ട് തിങ്കളാഴ്ച ഡി.ജി.പിയ്ക്ക് നല്‍കുമെന്നും അല്‍ഫോണ്‍സ് ലൂയിസ് ഇറയില്‍ പറഞ്ഞു.
പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കാന്‍ അവിടെ ഉണ്ടായിരുന്ന പൊലീസ് മതിയായിരുന്നു. എന്നാല്‍ കൂടുതല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. തിങ്കളാഴ്ച റിപ്പോര്‍ട്ട് ഡി ജി പി യ്ക്ക് കൊടുത്തുകഴിയുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരും. അതുവരെ ക്ഷമിയ്ക്കാനാണ് അദ്ദേഹം വാര്‍ത്താ ലേഖകരോട് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications