രാജി വയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുസ്ലീംലീഗ് നേതാവ് പാണക്കാട് ശിഹാബലി തങ്ങള്‍ പറഞ്ഞാലല്ലാതെ താന്‍ രാജി വയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി. വിവാദങ്ങള്‍ക്കു മറുപടി പറയാനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐസ്ക്രീം കേസില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തന്നോട് യാതൊരു ഔദാര്യവും കാണിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയാവശ്യപ്പെട്ടാല്‍ രാജി വയ്ക്കുമോയെന്ന ചോദ്യത്തിന് ഇതിനുള്ള മറുപടി മുഖ്യമന്ത്രി തന്നെ നല്‍കിക്കഴിഞ്ഞുവെന്നദ്ദേഹം പറഞ്ഞു.
പെണ്‍വാണിഭക്കേസ് ഇപ്പോള്‍ കുത്തിപ്പൊക്കിയതിനു പിന്നില്‍ ചില രാഷ്ട്രീയോദ്ദ്യേശങ്ങളുണ്ട്. തന്നെ മന്ത്രിസ്ഥാനത്തു നിന്നും താഴെയിറക്കുകയാണ് ചിലരുടെ ലക്ഷ്യം. എന്നാല്‍ അതത്ര പെട്ടെന്ന് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications