എല്‍ ഡി എഫ് പ്രക്ഷോഭത്തിന്
തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എല്‍ ഡി എഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കും.
ജനവരിയില്‍ ആന്റണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രാദേശിക തലത്തില്‍ നാല് പ്രചാരണ റാലികള്‍ നടത്താന്‍ എല്‍ ഡി എഫ് പാനല്‍ യോഗം തീരുമാനിച്ചതായി എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി അറിയിച്ചു.
പ്രക്ഷോഭ പരിപാടികളുടെ വിശദാംശങ്ങള്‍ ഡിസംബര്‍ ഒമ്പതിന് ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനിക്കും.
എല്ലാ മേഖലയിലും വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നതായി പാലൊളി പറഞ്ഞു. കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച 200 കോടിയുടെ പദ്ധതി ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാനത്തെ കര്‍ഷക തൊഴിലാളികളും പരമ്പരാഗത വ്യവസായങ്ങളും കടുത്ത പ്രതിസന്ധിയിലാണ്.മാഫിയ സംഘങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിലൂടെ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ കോണ്‍ഗ്രസ് (എസി)നെയും എന്‍ സി പിയെയും മുന്നണിയില്‍ ചേര്‍ക്കുന്നതു സംബന്ധിച്ച പ്രശ്നത്തില്‍ തീരുമാനമെടുത്തില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പാലൊളി പറഞ്ഞു. ഈ പ്രശ്നം പാനലിന്റെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications