പിള്ളയുടെ പ്രസംഗം: പൊലീസ് അന്വേഷിക്കും
തിരുവനന്തപുരം: പി ഡി പി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍. ജെ. ജോസ് മ്യൂസിയം പൊലീസിന് നിര്‍ദേശം നല്‍കി.
പിള്ള നടത്തിയ പ്രസംഗത്തിലെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് പി ഡി പി മാര്‍ച്ച് അക്രമാസക്തമായതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. കെ. ആര്‍. ഹരിദാസ് നല്‍കിയ പരാതിയിന്മേലാണ് ഉത്തരവ്.
പി ഡി പി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പിള്ള നടത്തിയ പ്രസംഗത്തിനെതിരെ യു ഡി എഫിലെ പല നേതാക്കളും നേരത്തെ തിരിഞ്ഞിരുന്നു.












Click it and Unblock the Notifications