പ്രസ്ക്ലബില്‍ അറസ്റ് നടത്തിയതില്‍ പ്രതിഷേധം

തിരുവനന്തപുരം: പൂന്തുറ സിറാജിനെ അറസ്റ് ചെയ്യാനായി തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊലീസ് കയറിയതില്‍ കേരളാ വര്‍ക്കിംഗ് ജേര്‍ണലിസ്റ്സ് യൂണിയന്‍ പ്രതിഷേധിച്ചു.

വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തി അറസ്റ് നടത്തിയത് മാദ്ധ്യമ സ്വാതന്ത്യ്രത്തിന് നേരേയുള്ള കടന്നുകയറ്റമാണ്. പ്രസ്ക്ലബ് പരിസരത്ത് നിന്ന് മാത്രമേ അറസ്റിന് കഴിഞ്ഞുളളൂ എന്നത് അതിശയകരമാണെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്താ സമ്മേളനം നടത്താനായാണ് സിറാജ് പ്രസ് ക്ലബില്‍ എത്തിയത്. അറസ്റ് ചെയ്യുന്നത് പൊലീസിന്റെ ജോലിയാണ്. അതിനായി വാര്‍ത്താ സമ്മേളനം കഴിയുന്നതുവരെ പൊലീസ് കാത്തുനില്‍ക്കണമായിരുന്നു. അനുമതി കൂടാതെ പ്രസ്ക്ലബ് കെട്ടിടത്തിനകത്ത് പൊലീസ് പ്രവേശിച്ചത് ശരിയായ നടപടിയല്ല.

ഇത് ഗുരുതരമായ പ്രശ്നമായി കാണണമെന്ന് യൂണിയന്‍ മുഖ്യമന്ത്രി എ കെ ആന്റണിയോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+