കേരളത്തില്‍ ബുധനാഴ്ച റംസാന്‍ ഒന്ന്
കോഴിക്കോട്: കേരളത്തില്‍ നവംബര്‍ ആറ് ബുധനാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് കോഴിക്കോട് മുഖ്യഖാസി നാലകത്ത് മുഹമ്മദ്കോയ അറിയിച്ചു.
കാസര്‍കോട് ജില്ലയില്‍ ശവാല്‍ മാസപ്പിറവി കണ്ടുവെന്ന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇതെന്ന് മുഹമ്മദ്കോയ വ്യക്തമാക്കി.
കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹദിന്‍ ശിഹാബ് തങ്ങള്‍, കോഴിക്കോട് സംയുക്ത മഹല്ല് ഖാസി കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാര്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. എന്‍. ഇബ്രാഹിം മൗലവി എന്നിവരും മാസപ്പിറവി കണ്ടതായി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications