ശബരിമല: കുറ്റബോധമെന്ന് മുഖ്യമന്ത്രി
കോട്ടയം: ശബരിമല വികസനം വേണ്ടപോലെ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതില്‍ കുറ്റബോധമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ശബരിമല വികസനസമിതി പമ്പയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുപ്പതി ക്ഷേത്രത്തിലും മറ്റും ഉള്ള സൗകര്യം കാണുമ്പോഴാണ് ശബരിമലയിലെ അസൗകര്യത്തെക്കുറിച്ച് നമുക്ക് ലജ്ജ തോന്നുന്നത്.
വേണ്ടത്ര ഭൂമി ലഭിക്കാത്തതു കൊണ്ടാണ് ശബരിമലവികസനം വൈകുന്നതെന്നും വികസനത്തിനാവശ്യമായ വനഭൂമി വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications