പി ഡി പി നേതാവ് പൂന്തുറ സിറാജിനെ അറസ്റ് ചെയ്തു
തിരുനന്തപുരം: പി ഡി പി നേതാവ് പൂന്തുറ സിറാജിനെ അറസ്റ് ചെയ്തു. ഒക്ടോബര്‍ 31 വ്യാഴാഴ്ച പി ഡി പി പ്രകടനത്തോടനുബന്ധിച്ച് തിരുനന്തുപുരം നഗരത്തില്‍ ഉണ്ടായ അക്രമം സംബന്ധിച്ച കേസിലാണ് സിറാജ് അറസ്റിലായത്.
തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചായിരുന്നു അറസ്റ്. പ്രസ് ക്ലബില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്താനായി വന്നതായിരുന്നു സിറാജ്. കണ്ടോണ്‍മെന്റ് പൊലീസ് സ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സേവിയറിന്റെ നേതൃത്ത്വത്തില്‍ ഒരുസംഘം പൊലീസ് എത്തിയായിരുന്നു അറസ്റ് നടത്തിയത്. സിറാജിനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാളേയും പൊലീസ് അറസ്റ് ചെയ്തു.
പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ മോചനം ആവശ്യപ്പെട്ടാണ് കഴിഞ്ഞ വ്യാഴാഴ്ച പി ഡി പി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയത്. പ്രകടനക്കാര്‍ ഒട്ടേറെ കടകളും വാഹനങ്ങളും തകര്‍ത്തിരുന്നു. അക്രമം തുടങ്ങിയപ്പോള്‍ സിറാജ് അവിടെനിന്ന് കടന്നിരുന്നു. തുടര്‍ന്ന് ഒളിവിലായിരുന്ന സിറാജ് നവംബര്‍ ആറ് ബുധനാഴ്ചയാണ് പുറത്ത് വന്നത്.












Click it and Unblock the Notifications