ഗുജറാത്തില്‍ വീണ്ടും അക്രമം
അഹമ്മദാബാദ്: അഹമ്മദാബാദില്‍ വീണ്ടും ഉണ്ടായ അക്രമത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റഴരില്‍ ഒരു സ്ത്രീയുമുണ്ട്. ഒന്നരമാസത്തോളം നീണ്ട വര്‍ഗ്ഗീയ ലഹളയ്ക്ക് ശേഷം കഴിഞ്ഞ കുറേ ആഴ്ചകളായി ഗുജറാത്ത് ശാന്തമായിരുന്നു.
ദീപാവലി ആഘോഷിയ്ക്കുകയായിരുന്ന ഒരുസംഘം പടക്കം പൊട്ടിച്ചപ്പോള്‍ മറ്റൊരു സംഘം അതിനെ എതിര്‍ത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അക്രമത്തില്‍ വീടുകളും കടകളും തകര്‍ന്നു. അക്രമികള്‍ വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. പൊലീസ് അക്രമികള്‍ക്ക് നേരേ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇപ്പോള്‍ സ്ഥിതി നിയന്ത്രിച്ചുകഴിഞ്ഞവെന്ന് പൊലീസ് വ്യക്തമാക്കി.
ഫിബ്രവരി 28 നടന്ന ഗോദ്ര സംഭവത്തിന് ശേഷം ഒട്ടേറെപ്പേരെ തീയിട്ട് കോന്ന് ഒടുക്കിയ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. അവിടെ കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications