കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമിന് വധഭീഷണി: രണ്ട് പേര്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

പോണ്ടിച്ചേരി: പോണ്ടിച്ചേരി സന്ദര്‍ശിക്കാനെത്തുമ്പോള്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം കൊല ചെയ്യപ്പെടുമെന്ന അജ്ഞാത സന്ദേശം അയച്ച കേസില്‍ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റിലായി.

നവംബര്‍ ഒന്നിന് രാവിലെ പൊലീസ് സൂപ്രണ്ടിന്റെ വീട്ടുവളപ്പില്‍ കത്തും ഒരു ബാറ്ററിയും പെന്‍ കവറും ഒരു കാസറ്റുമടങ്ങിയ പാഴ്സല്‍ കണ്ടെത്തിയിരുന്നു. ഇതിലാണ് കമ്പന്‍ കലൈയരംഗം സന്ദര്‍ശിക്കുമ്പോള്‍ കലാം കൊല ചെയ്യപ്പെടുമെന്ന സന്ദേശമുണ്ടായിരുന്നത്. അന്വേഷണത്തില്‍ കാസറ്റില്‍ പഴയ തമിഴ് ഗാനങ്ങളാണളുള്ളതെന്ന് കണ്ടെത്തി.

പോണ്ടിച്ചേരിയിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഒരു തമിഴ് ചിത്രത്തിന്റെ സിഡി കണ്ടതിന് ശേഷം ഉദ്വേഗമുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന തോന്നലിനെ തുടര്‍ന്നാണ് കത്തും മറ്റും എസ്പിയുടെ വീട്ടിലെത്തിച്ചത്. നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മോപ്പഡില്‍ എത്തിയ ഇവര്‍ എസ്പിയുടെ വീട്ടിന് മുന്നില്‍ പാഴ്സല്‍ വയ്ക്കുകയായിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് തീവ്രവാദി സംഘടനകളുമായി ബന്ധമൊന്നുമില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X