അലയന്‍സ് കോണ്‍ഹില്‍ കോഴ്സ് തുടങ്ങുന്നു
തിരുവനന്തപുരം: അലയന്‍സ് കോണ്‍ഹില്‍ യുകെയുടെ ഇന്ത്യന്‍ ഘടകം കേരളത്തിലെ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഇംഗ്ലീഷിലും ഐടിയിലും കോഴ്സുകള്‍ നല്‍കുന്നു.
മൂന്ന് തലങ്ങളിലായാണ് കോഴ്സ് നല്‍കുകയെന്ന് അലയന്‍സ് കോണ്‍ഹില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ മൈക്ക് കോളിന്‍സ് പറഞ്ഞു.
ബിരുദം പൂര്‍ത്തിയാക്കുന്നതോടെ തൊഴില്‍ അധിഷ്ഠിത കോഴ്സുകളും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവും. ഇംഗ്ലീഷില്‍ നൈപുണ്യമുള്ള വിദ്യാര്‍ഥികളെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സുകള്‍ സൗജന്യമായി തുടങ്ങുന്നത്. കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ മുന്നില്‍ ഈ നിര്‍ദേശം വയ്ക്കുമെന്നും അവ അംഗീകരിച്ചാല്‍ കോഴ്സ് തുടങ്ങുമെന്നും കോളിന്‍സ് പറഞ്ഞു.












Click it and Unblock the Notifications