കോളറ ബാധിച്ചവരുടെ എണ്ണം 25 ആയി
തിരുവനന്തപുരം: ജില്ലയിലെ കോളറ ബാധിത പ്രദേശത്ത് നിന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ രണ്ട് പേര്‍ക്കു കൂടി കോളറയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കോളറ ബാധിച്ചവരുടെ എണ്ണം 25 ആയി.
പൂന്തുറ സ്വദേശി ദേവദാസ് (32), അഞ്ച് വയസുകാരിയായ ഗീതു എന്നിവര്‍ക്കാണ് കോളറ ബാധിച്ചതെന്ന് സ്ഥിരീകരിച്ചത്. 68 പേര്‍ അതിസാരം ബാധിച്ച് ഗുരുതരമായ നിലയില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്. അതിസാരം ബാധിച്ച മൊത്തം രോഗികളുടെ എണ്ണം 455 ആയി. അതിസാരം ബാധിച്ച് ചികിത്സ തേടി മടങ്ങിയവരുടെ എണ്ണം ആയിരം കവിഞ്ഞു.
അതിനിടെ കോളറ നിയന്ത്രണ വിധേയമാക്കാന്‍ ഒരു മാസത്തിലേറെ സമയം ഇനിയും വേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രോഗം ബാധിച്ചവരുടെ ശരീരത്തില്‍ ഏറെ നാളുകള്‍ നിലനില്‍ക്കുകയും മറ്റുള്ളവരുടെ ശരീരത്തിലേക്ക് പടരുകയും ചെയ്യുന്ന ശക്തിയേറിയ രോഗാണുവാണ് കോളറ പടരാന്‍ കാരണമായതെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
രോഗപ്രതിരോധ നപടികളുടെ ഭാഗമായി 1935 കിണറുകളില്‍ ആരോഗ്വ സ്ക്വാഡ് ക്ലോറിനേഷന്‍ നടത്തിയിട്ടുണ്ട്. ശുചീകരണ ബോധവത്കരണം തുടരുന്നുണ്ട്.
ജില്ലയിലെ കോളറ ബാധിത തീരപ്രദേശങ്ങളില്‍ വിശദമായ പഠനം നടത്താന്‍ ആരോഗ്യവകുപ്പിന് പദ്ധതിയുണ്ട്.












Click it and Unblock the Notifications