Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് മന്ത്രിസഭാ പുന:സംഘടന ആവശ്യപ്പെടും

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന നടത്താന്‍ ഐ ഗ്രൂപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടേക്കും.

കെ. കരുണാകരന്റെ വീട്ടില്‍ നടക്കുന്ന നവംബര്‍ ഏഴ് വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ഈ ആവശ്യം ഉന്നയിക്കണമെന്നാണ് ചില ഐ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയെ കണ്ട് ഈ ആവശ്യം ധരിപ്പിക്കാനുള്ള തീയതി യോഗത്തില്‍ തീരുമാനിക്കും.

കഴിഞ്ഞ ഐ ഗ്രൂപ്പ് യോഗമാണ് മുഖ്യമന്ത്രിയെക്കണ്ട് മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. അടുത്ത യോഗത്തില്‍ തീയതി തീരുമാനിയ്ക്കാനാണ് അന്ന് നിശ്ചയിച്ചത്. അതിനുള്ള യോഗമാണ് വ്യാഴാഴ്ച നടക്കുന്നത്. രേഖാമൂലം ആവശ്യം ഉന്നയിയ്ക്കണമെന്നാണ് പല ഐ ഗ്രൂപ്പ് നേതാക്കളുടേയും ആവശ്യം.

കെ പി സി സി ഏകോപന സമിതിയില്‍ ഐ ഗ്രൂപ്പില്‍ നിന്ന് രണ്ടു പേരെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ ഏകോപന സമിതിയിലെ അംഗത്വം ഐ ഗ്രൂപ്പിന്റെ അംഗത്വമായി കാണേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.

സര്‍ക്കാരിനെതിരായ നിലപാട് തുടരാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+