കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു: സിപിഐ
തിരുവനന്തപുരം: ഐസ് ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ശ്രമിച്ചിരുന്നുവെന്ന് സിപിഐ നേതാവ് തെങ്കമം ബാലകൃഷ്ണന്‍.
കേസിലെ പ്രതികളെ നിയമത്തിന്റെ വെളിച്ചത്തുകൊണ്ടുവരാന്‍ വനിതാ ശിശു ക്ഷേമ നിയമസഭാ സമിതിയിലെ അംഗങ്ങള്‍ ശ്രമിച്ചിരുന്നില്ല. പ്രതികളെ രക്ഷിക്കാനാണ് സമിതി ശ്രമിച്ചത്. സിപിഎം എംഎല്‍മാര്‍ക്ക് പുറമെ ജെഎസ്, കേരള കോണ്‍ഗ്രസ് പ്രതിനിധികളും കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ നിലപാടാണെടുത്തതെന്ന് സമിതി ചെയര്‍പേഴ്സണായിരുന്ന മീനാക്ഷി തമ്പാന്‍ പറഞ്ഞിട്ടുണ്ട്.
കേസ് അട്ടിമറിക്കുന്നതില്‍ സിപിഎം എംഎല്‍എമാര്‍ക്ക് പങ്കുണ്ടായിരുന്നുവോ എന്നതിനെ കുറിച്ച് സിപിഎം അന്വേഷിക്കുമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications