സിപിഎം സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നവംബര്‍ ഏഴ് ഞായറാഴ്ച തിരുവനന്തപുരത്ത് എ. കെ. ജി സെന്ററില്‍ തുടങ്ങി.
മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് ശ്രമിച്ചിരുന്നുവെന്ന ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള തന്ത്രങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഐസ്ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രക്ഷോഭം നടത്തുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.












Click it and Unblock the Notifications