ന്യൂനപക്ഷ വിദ്യാ. സ്ഥാപനങ്ങള്‍: ഓര്‍ഡിനന്‍സ് വരുന്നു
ദില്ലി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതു സംബന്ധിച്ച ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരും. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്ര സര്‍വകലാശാലകളില്‍ അഫീലിയേറ്റ് ചെയ്യാന്‍ സൗകര്യം ഉണ്ടാക്കുകയാണ് ഓര്‍ഡിനന്‍സിന്റെ ഉദ്ദേശം.
ന്യൂനപക്ഷ സമുദായങ്ങളില്‍ മികച്ച വിദ്യാഭ്യാസ നിലവാരം ഉണ്ടാക്കിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നിയമ മന്ത്രാലയം തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് മാനുഷികവിഭവശേഷി മന്ത്രാലയം പരിശോധിച്ചുവരികയാണ്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചാവിഷയമാവും.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ഒരു കമ്മിഷന്‍ സ്ഥാപിക്കുന്നതിന് ഭരണഘടാ ഭേദഗതി വരുത്തുമെന്ന് യുപിഎയുടെ പൊതു മിനിമം പരിപാടിയില്‍ വാഗ്ദാനം ചെയ്തിരുന്നു.












Click it and Unblock the Notifications