കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് നയം മാറ്റാന്‍ ഐ വിഭാഗം ആവശ്യപ്പെടും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിന്റെ പൊലീസ് നയം മാറ്റാന്‍ ഐ ഗ്രൂപ്പ് മുഖ്യമന്ത്രിയോട് നേരില്‍ കണ്ട് ആവശ്യപ്പെടും.

നവംബര്‍ ഏഴ് വ്യാഴാഴ്ച കെ കരുണാകരന്റെ വീട്ടില്‍ ചേര്‍ന്ന ഐ വിഭാഗം നേതാക്കളുടെ യോഗമാണ് ഇതിന് തീരുമാനിച്ചത്.

ഐ വിഭാഗത്തിന്റെ 26 എം എല്‍ എ മാരും ഈ ആവശ്യവുമായി മുഖ്യമന്ത്രിയെ കാണും. ഇതിനായി നവംബര്‍ 13, 14 തീയതികളില്‍ എല്ലാ ഐ ഗ്രൂപ്പ് എം എല്‍ എ മാരും തിരുവനന്തപുരത്ത് എത്തണമെന്ന് കെ കരുണാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ രാജസ്ഥാനിലെ മൗണ്ട് അബുവില്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിന് പോയിരിയ്ക്കുന്ന ആന്റണി അപ്പോഴാണ് കേരളത്തില്‍ മടങ്ങിയെത്തുക.

മന്ത്രിസഭ പുനസംഘടിപ്പിയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും തീരുമാനം ആയില്ല. ഈ ആവശ്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.

ഐ ഗ്രൂപ്പിന് ഐക്യമുന്നണിയില്‍ കൂടുതല്‍ പ്രതിനിധികള്‍വേണമെന്നും ഐ വിഭാഗം ആവശ്യപ്പെടും. പി പി തങ്കച്ചന്‍, എം പി ഗംഗാധരന്‍ എന്നിവരെക്കൂടെ ഐക്യമുന്നണി ഏകോപന സമിതി യോഗത്തില്‍ പങ്കെടുപ്പിയ്ക്കണമെന്നാണ് ഐ വിഭാഗത്തിന്റെ ആവശ്യം.

യോഗത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളായ പി പി തങ്കച്ചന്‍, എം പി ഗംഗാധരന്‍, വി എസ് ശിവകുമാര്‍ എം പി, ശോഭനാ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇതിന് മുമ്പ് നടന്ന ഐ വിഭാഗം യോഗത്തില്‍ ശോഭനാ ജോര്‍ജ്ജ് പങ്കെടുത്തിരുന്നില്ല. വ്യാജ രേഖാ വിവാദം കത്തി നിന്ന സമയത്തായിരുന്നു ആ യോഗം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X