യുഡിഎഫ് വിടാന്‍ ഒരുക്കം: ജേക്കബ്
തൃശൂര്‍: യുഡിഎഫിന് ആവശ്യമില്ലെങ്കില്‍ മുന്നണി വിടാന്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) തയ്യാറാണെന്ന് ടി. എം. ജേക്കബ്.
മുന്നണിയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന രാഷ്ട്രീയ അധ:പതനമാണ് ഇപ്പോള്‍ യുഡിഎഫില്‍ സംഭവിച്ചിരിക്കുന്നത്. മുന്നണിയെ തകര്‍ക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. മുന്‍മന്ത്രിമാരെ വിമര്‍ശിക്കുന്നത് ഫാഷനായി പല മന്ത്രിമാരും ഇപ്പോള്‍ കാണുന്നു.
ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നത് ഭരണമാകില്ല. തങ്ങളെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നതിന് മുമ്പ് അതേ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള രാഷ്ട്രീയമര്യാദ യുഡിഎഫ് കാട്ടിയില്ല- ജേക്കബ് കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications