Get Updates
Get notified of breaking news, exclusive insights, and must-see stories!

കെടിഡിസി-റിലയന്‍സ് പദ്ധതി വിവാദത്തില്‍

തിരുവനന്തപുരം: റിലയന്‍സ് ഗ്രൂപ്പുമായുള്ള വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ സംയുക്ത സംരംഭം വിവാദമാവുന്നു.

വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ മോട്ടലുകള്‍ക്കടുത്ത് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റിലയന്‍സ് പെട്രോള്‍-വാതക പമ്പുകള്‍ സ്ഥാപിക്കാനുള്ള ഒരു പദ്ധതിയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് റിലയന്‍സ് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

അതേ സമയം വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ റിലയന്‍സ് ഗ്രൂപ്പുമായി ചേര്‍ന്ന് നടപ്പിലാക്കാനിരിക്കുന്ന പദ്ധതിയ്ക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിനോദസഞ്ചാര വകുപ്പ് പറയുന്നത്. വിനോദസഞ്ചാര വികസന കോര്‍പ്പറേഷനും വിനോസഞ്ചാര വകുപ്പും തമ്മിലുള്ള ശീതസമരത്തെ ഒന്നുകൂടി ശക്തമാക്കുന്നതായി ഈ വിവാദം.

റിലയന്‍സുമായി ചേര്‍ന്ന് കോര്‍പ്പറേഷന്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പദ്ധതിയ്ക്ക് നേരത്തെ വിനോദ സഞ്ചാര വകുപ്പ് രൂപം നല്‍കിയിരുന്നു. ഇന്തോ-ബര്‍മ പെട്രോളിയം പ്രൊഡക്ടുമായി വിനോദ സഞ്ചാര വകുപ്പ് ഒരു കരാറില്‍ ആറ് മാസം മുമ്പ് ഒപ്പുവെച്ചിരുന്നു. കരാര്‍ പ്രകാരം ഇന്തോ-ബര്‍മ പെട്രോളിയം പ്രൊടക്ട്സ് തങ്ങളുടെ 2000 പെട്രോള്‍ പമ്പുകളിലൂടെ കെ ടി ഡി സിയുടെ വിനോദസഞ്ചാര പരിപാടികളെ കുറിച്ച് പരസ്യം നല്‍കും. വിനോദ സഞ്ചാര വകുപ്പ് കമ്പനിയ്ക്ക് പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാനുള്ള ഭൂമി ലീസിന് നല്‍കും.

കെ ടി ഡി സിയും റിലയന്‍സും ചേര്‍ന്നുള്ള പദ്ധതിയില്‍ വിനോദ സഞ്ചാര വകുപ്പ് താത്പര്യമില്ലായ്മ പ്രകടിപ്പിച്ചിട്ടുണ്ട്. ടെണ്ടര്‍ വിളിക്കാതെ ഇത്തരമൊരു പദ്ധതിയ്ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും വിനോദ സഞ്ചാര വകുപ്പ് ചോദ്യം ചെയ്യുന്നു. അതേ സമയം റിലയന്‍സുമായി ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+