പ്രസംഗം: പിള്ളയ്ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: പി ഡി പി മാര്‍ച്ച് ഉത്ഘാടനം ചെയ്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ആര്‍. ബാലകൃഷ്ണ പിള്ള എം എല്‍ എയ്ക്കെതിരെ തിരുവന്തരപുരം മ്യൂസിയം പൊലീസ് കേസെടുത്തു.
പ്രസംഗത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ്.
വര്‍ഗീയ വികാരം ഇളക്കിവിടുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഐ.പി.സി. 153 പ്രകാരമാണ് കേസെടുത്തതെന്ന് മ്യൂസിയം പൊലീസ് വ്യക്തമാക്കി. ഇതേക്കുറിച്ച് വൈകാതെ അന്വേഷണം തുടങ്ങും.
പിള്ളയുടെ പ്രസംഗത്തെക്കുറിച്ചന്വേഷിയ്ക്കാന്‍ കഴിഞ്ഞ ദിവസമാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.ജെ. ജോസ് മ്യൂസിയം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.












Click it and Unblock the Notifications