കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്രമ മന്ദിരങ്ങള്‍: സി പി എം പ്രതിഷേധിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആറ് വിശ്രമ മന്ദിരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് സി പി എം പ്രതിഷേധിച്ചു.

ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു തൊട്ട് ആഗോളവത്കരണ-സ്വകാര്യവത്കരണ നയങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഒരു പ്രസ്താവനയില്‍ സി പി എം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ആറ് വിശ്രമ മന്ദിരങ്ങള്‍ 30 വര്‍ഷത്തേക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

മൂന്നാര്‍, തൃശൂര്‍, ഫറൂക്ക്, പൊന്‍മുടി, ആലുവ, വൈക്കം എന്നിവിടങ്ങളിലെ വിശ്രമ മന്ദിരങ്ങളാണ് സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുകൊടുക്കുന്നത്.

10 വിശ്രമ മന്ദിരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ആറെണ്ണം നടത്തിപ്പിനായി ഏറ്റെടുക്കാനേ ആളുകളുള്ളൂ. വിദേശമലയാളികള്‍ക്കാണ് വിശ്രമ മന്ദിരങ്ങള്‍ വിട്ടുകൊടുക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X