കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമവിധേയമല്ലാത്ത അറവ് വ്യാപകം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമവിധേയമല്ലാത്ത ഇറച്ചിവെട്ട് തിരുവനന്തപുരം നഗരത്തില്‍ വ്യാപകമാവുന്നു.

നിയമാനുസൃതമല്ലാത്ത അറവുശാലകളും ഇറച്ചിവില്പനശാലകളും നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പെരുകിവരികയാണ്. ഇതിനെതിരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.

കോര്‍പ്പറേഷന്റെ കീഴിലുള്ള കുന്നുകുഴിയിലെ അറവുശാലയില്‍ ഒരു വര്‍ഷമായി മൃഗഡോക്ടറില്ല. ഇത് അറവുശാലയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റി നിയമം അനുസരിച്ച് ഇറച്ചി വില്‍ക്കുന്നതിന് മുമ്പ് മൃഗഡോക്ടര്‍ പരിശോധിച്ച് അനുമതി നല്‍കണം. പുതിയ നിയമനങ്ങള്‍ക്ക് വേതനം കുറച്ച സര്‍ക്കാര്‍ തീരുമാനമാണ് കോര്‍പ്പറേഷന്റെ കീഴിലുള്ള അറവുശാലയില്‍ മൃഗഡോക്ടറില്ലാത്തതിന് കാരണം.

കുന്നുകുഴി അറവുശാല ആധുനീകരിക്കുന്നതിന് പദ്ധതിയുണ്ടായിരുന്നെങ്കിലും ഇത് നടപ്പിലാക്കാനായില്ല. പദ്ധതി നടപ്പിലാക്കാന്‍ കരാറെടുത്ത സ്റീല്‍ ഇന്റസ്ട്രീസ് ലിമിറ്റഡും കോര്‍പ്പറേഷനും തമ്മില്‍ പണം സംബന്ധമായി തര്‍ക്കത്തിലായി. തുടര്‍ന്ന് പദ്ധതിയും വൈകി.

നഗരത്തിന്റെ സമീപപ്രദേശങ്ങളിലും നിയമവിധേയമല്ലാത്ത ഇറച്ചിവെട്ട് വ്യാപകമായിട്ടുണ്ട്. ഇത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിന് കാരണമാവുമെന്ന് പൊതുജനാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നഗരത്തിലെ ചന്തകളുടെയും ഹോട്ടലുകളുടെയും വീടുകളുടെയും പരിസരങ്ങളിലായി രാത്രികളില്‍ നിയമവിധേയമല്ലാത്ത ഇറച്ചിവെട്ട് നടക്കുന്നുണ്ട്. കോര്‍പ്പറേഷന്റെ പ്രത്യേക സ്ക്വാഡുകള്‍ ഇത് തടായന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ അനധികൃത അറവിന് കുറവൊന്നുമില്ല. പലപ്പോഴും ഇറച്ചിവെട്ട് നടക്കുന്നത് വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ്.

രാത്രിയിലെ വൈകിയ മണിക്കൂറുകളിലാണ് ഇറച്ചിവെട്ട് നടത്തുന്നത്. പുലര്‍ച്ചെയാവുമ്പോഴേക്കും ഇറച്ചി ഹോട്ടലുകളിലെത്തിച്ചിരിക്കും. വെട്ടിയ മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ റോഡരികിലും അഴുക്കുചാലുകളിലും തീവണ്ടി പാതയിലുമാണ് വലിച്ചെറിയുന്നത്. ഇത് പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും ഇത് കാരണമാവുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X