നെടുങ്ങാടി: കേന്ദ്രം ഇടപെടണമെന്ന് മന്ത്രി
തിരുവനന്തപുരം: മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുള്ള നെടുങ്ങാടി ബാങ്കിലെ നിക്ഷേപകര്‍ നേരിടുന്ന വിഷമതകള്‍ നീക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണമെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ ആവശ്യപ്പെട്ടു.
ഹജ് തീര്‍ഥാടനം നടത്തുന്നതിനും വിവാഹ ആവശ്യത്തിനും മറ്റുമായി പണം പിന്‍വലിക്കാനാവാതെ നിക്ഷേപകര്‍ ബുദ്ധിമുട്ടുകയാണ്. സംസ്ഥാനത്തെ 174 ബ്രാഞ്ചുകളിലാണ് നിക്ഷേപകര്‍ പണം നിക്ഷേപിച്ചിരിക്കുന്നത്. 5,000 രൂപയില്‍ കൂടുതല്‍ പണം പിന്‍ലവിക്കാനാവാതെ നിക്ഷേപകര്‍ വലയുകയാണ്.
ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് സുരക്ഷിതത്വം ഉറപ്പു നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.












Click it and Unblock the Notifications