Get Updates
Get notified of breaking news, exclusive insights, and must-see stories!

പനമരത്ത് അയ്യങ്കാളിപ്പട ബാങ്ക് ആക്രമിച്ചു

വയനാട്: പനമരത്ത് ഒരു സംഘം കാര്‍ഷിക വികസന ബാങ്കിന് നേരെ ആക്രമണം നടത്തി. അയ്യങ്കാളിപ്പടയാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു.

ജപ്തി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘം നവംബര്‍ എട്ട് വെള്ളിയാഴ്ച ആക്രമണം നടത്തിയത്. ആയുധങ്ങളുമായി ബാങ്കിലേക്ക് ഇരച്ചുകയറിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഫയലുകള്‍ വാരിവലിച്ചെറിയുകയും ചെയ്തു. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നു.

പൊലീസിനെ വിളിക്കാനൊരുങ്ങിയപ്പോള്‍ വടിവാള്‍ കഴുത്തില്‍ വെച്ച് അക്രമികള്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ബാങ്കിന് തീവെക്കുമെന്നും ജീവനക്കാരെ വീട്ടില്‍ പോവാന്‍ അനുവദിക്കില്ലെന്നും അക്രമികള്‍ ഭീഷണി മുഴക്കി.

പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് അക്രമികള്‍ സ്ഥലംവിട്ടു. സംഘത്തിലുണ്ടായിരുന്നവര്‍ അയ്യങ്കാളിപ്പടയുടെ പേരില്‍ മുദ്രാവാക്യം മുഴക്കിയിരുന്നുവെന്ന് ബാങ്കിലെ ജീവനക്കാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+