ലൈസന്‍സ് റദ്ദാക്കല്‍ നടപടി തുടങ്ങി
കോഴിക്കോട്: ഡ്രൈവിംഗിലെ അശ്രദ്ധവും അമിതവേഗതയും മൂലം ജനങ്ങളുടെ മരണത്തിന് കാരണക്കാരാവുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കാന്‍ സംസ്ഥാനത്തെ ആര്‍ ടി ഓഫീസര്‍മാര്‍ നടപടി തുടങ്ങി.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജീവ് പട്ജോഷി ഇതുസംബന്ധിച്ച് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കത്തയച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. സംസ്ഥാനത്തെ അപകടമരണ കേസുകളില്‍ രണ്ടാഴ്ചയ്ക്കകം ലൈസന്‍സുകള്‍ റദ്ദാക്കുന്ന നടപടികളാണ് തുടങ്ങിയിരിക്കുന്നത്.
ആളുകളുടെ ജീവന്‍ അപഹരിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് നേരത്തെ കോഴിക്കോട് ആര്‍ ടി ഒയോട് പൊലീസ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ആര്‍ ടി ഒയുടെ ഭാഗത്തു നിന്നും ഇതുസംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് സഞ്ജീവ് പട്ജോഷി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കത്ത് നല്‍കിയത്.
അപകടമരണത്തിന് കാരണക്കാരായ 21 പേരുടെ ലൈസന്‍സുകള്‍ റദ്ദാക്കാനായിരുന്നു പൊലീസ് ശുപാര്‍ശ ചെയ്തിരുന്നത്. ആര്‍ ടി ഒയുടെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായതിനെ തുടര്‍ന്ന് സപ്തംബറില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും സഞ്ജീവ് പട്ജോഷി ഈ പ്രശ്നമുന്നയിച്ചിരുന്നു.
ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം ഇപ്പോള്‍ ആര്‍ ടി ഒമാര്‍ക്ക് മാത്രമേയുള്ളൂ. നേരത്തെ ഈ അധികാരം അസിസ്റന്റ് പൊലീസ് കമ്മിഷണര്‍മാര്‍ക്കുമുണ്ടായിരുന്നു.












Click it and Unblock the Notifications