ഫാക്ടിന്റെ ഓഹരി വില്‍ക്കല്‍: അപേക്ഷ ക്ഷണിച്ചു
ദില്ലി: പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിന് സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചു.
ഡിസംബര്‍ നാലിനകം ഫാക്ടിന്റെ ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുള്ള കമ്പനികള്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കണം.
ഫാക്ടിന്റെ 98 ശതമാനം ഓഹരികളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമുള്ളത്.
ഫാക്ടിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് ദിലോയിത്തെ ടോച്ചെ തോമത്സു ഇന്ത്യയെയാണ് ഉപദേശകരായി നിയമിച്ചിരിക്കുന്നത്.
ഫാക്ടിന്റെ ഓഹരി വില ബോംബെ ഓഹരി വിപണിയില്‍ നവംബര്‍ എട്ട് വെള്ളിയാഴ്ച അഞ്ച് ശതമാനം കൂടി 25 രൂപയായി. ഈവര്‍ഷം ഫാക്ടിന്റെ ഓഹരി വില 50 ശതമാനം കണ്ട് കൂടിയിട്ടുണ്ട്. ബോംബെ ഓഹരി സൂചിക ഒന്‍പത് ശതമാനം കുറഞ്ഞ കാലത്താണ് ഓഹരി ഈ മികച്ച വില നേടിയതെന്നത് ശ്രദ്ധേയമാണ്.
ഫാക്ടിന്റെ ആകെ ഓഹരി വിപണി വില 840 കോടി രൂപ വരും. 2001-2002 കാലത്ത് കമ്പനിയുടെ റിസര്‍വുകള്‍ 1222 കോടി രൂപയായിരുന്നു.
എന്നാല്‍ 2002 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 57 ലക്ഷം രൂപമാത്രമായിരുന്നു കമ്പനിയുടെ ലാഭം. എന്നാല്‍ 2002 ജൂലൈ- സെപ്തംബര്‍ ത്രൈമാസത്തില്‍ കമ്പനി 55.8 കോടി രൂപയുടെ നഷ്ടമുണ്ടാക്കി.












Click it and Unblock the Notifications