ഹജ് വിമാന സര്‍വീസ് ജനവരി 11 മുതല്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ് തീര്‍ഥാടകരെ ജിദ്ദയിലെത്തിക്കാനായി 20 വിമാന സര്‍വീസുകള്‍ നടത്തും.
ജനവരി 11 നാണ് ആദ്യത്തെ ഹജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്നത്. തുടര്‍ന്ന് ജനവരി 30 വരെ എല്ലാ ദിവസവും ഓരോ ഹജ് വിമാന സര്‍വീസ് വീതമുണ്ടാവും. ആകെ 20 സര്‍വീസുകള്‍.
കേന്ദ്ര ഹജ് കമ്മിറ്റി മുഖേന എയര്‍ ഇന്ത്യയാണ് ഹജ് വിമാന സര്‍വീസുകള്‍ നടത്തുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30നാണ് ഹജ് വിമാനം പുറപ്പെടുക.












Click it and Unblock the Notifications