കേരളത്തിലെ അംഗ ഹീനര്‍ക്ക് ജര്‍മ്മന്‍ സഹായം
തിരുവനന്തപുരം: ജര്‍മ്മനിയിലെ സര്‍ക്കാര്‍ ഇതര സംഘടന കേരളത്തിലെ അംഗ ഹീനര്‍ക്ക് കൃത്രിമ അവയവങ്ങള്‍ നല്‍കും.
26 ലക്ഷം രൂപയ്ക്കുള്ള സഹായമാണ് കേരളത്തിലെ അംഗ ഹീനര്‍ക്ക് നല്‍കുക. കുന്നംകുളത്തിന് സമീപം ആര്‍ത്താറ്റ് എന്ന സ്ഥലത്തുള്ള ട്രോപ്പിയ്ക്കല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ വഴിയാണ് സഹായം നല്‍കുന്നത്. ജര്‍മ്മനിയുടെ ചെന്നൈയിലെ കോണ്‍സലേറ്റ് ജനറല്‍ സഹായ ഉപകരണങ്ങള്‍ ഫൗണ്ടേഷന് നല്‍കി കഴിഞ്ഞു.
ഡി ബണ്ടര്‍വേല്‍ ഹില്‍ഫ്റ്റ് കിന്‍ഡര്‍ ഇന്‍ ഡെര്‍ ഡ്രിറ്റന്‍ വെല്‍റ്റ് എന്ന ജര്‍മ്മന്‍ സംഘടനയാണ് സഹായം നല്‍കുന്നത്. ജര്‍മ്മനിയിലെ സൈനികരും സാധാരണ ജനങ്ങളും ആണ് ഈ സര്‍ക്കാര്‍ ഇതര സ്ഥാപനത്തിന് ധന സഹായം നല്‍കുന്നത്. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങലിലും ഈ സംഘടന ഇതേപോലെ സഹായം നല്‍കുന്നുണ്ട്.












Click it and Unblock the Notifications