കല്പാത്തി രഥോത്സവത്തിന് കൊടിയേറി
പാലക്കാട്: കല്പാത്തി രഥോത്സവത്തിന് നവംബര്‍ എട്ട് വെള്ളിയാഴ്ച കൊടിയേറി. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന സംഗീതോത്സവം ആറ് ദിവസം നീണ്ടുനില്‍ക്കും.
വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെ 9.10നാണ് ഉത്സവത്തിന് കൊടിയേറിയത്. വ്യാഴാഴ്ച രാത്രി ക്ഷേത്രത്തില്‍ വാസ്തുശാന്തി നടന്നിരുന്നു. കൊടിയേറ്റത്തിന് മുന്നോടിയായുള്ള ആചാരമാണിത്.
കെ. വി. നാരായണസ്വാമി നഗറിലാണ് സംഗീതോത്സവം നടക്കുന്നത്. കര്‍ണാടക സംഗീത രംഗത്തെ പ്രഗത്ഭര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കും.
കര്‍ണാടക സംഗീത ലോകത്തെ ചക്രവര്‍ത്തിമാരായ സ്വാതിതിരുനാള്‍, പുരന്ധരദാസന്‍, അന്നമാചാര്യര്‍, ത്യാഗരാജസ്വാമി, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രി എന്നിവരുടെ ഓര്‍മയ്ക്കായാണ് സംഗീതോത്സവത്തിന്റെ ഓരോ ദിവസവും കൊണ്ടാടുന്നത്.












Click it and Unblock the Notifications