മതികെട്ടാന്‍ സംരക്ഷിത പാര്‍ക്കാക്കും
തേക്കടി: മതികെട്ടാന്‍ മല സംരക്ഷിത ദേശീയ ഉദ്യാനമാക്കാന്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് വനംവകുപ്പു മന്ത്രി കെ.സുധാകരന്‍ പറഞ്ഞു.
ജയ്ജി പീറ്റര്‍ ഫൗണ്ടേഷനും കേരള വനം വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇക്കോലോഗ് 2002 പരിസ്ഥിതി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിയേറ്റം കൊണ്ട് തകര്‍ന്ന അപൂര്‍വചോലവനമായ മതികെട്ടാന്‍ സംരക്ഷിയ്ക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. ലോകമെങ്ങും പരിസ്ഥിതിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഈ വര്‍ഷം കേരളത്തില്‍ കൂടുതല്‍ കാട് കൈയ്യേറ്റം നടക്കുകയാണ്. മന്ത്രി പറഞ്ഞു.
ഇ.എം. ആഗസ്തി എം.എല്‍.എ അധ്യക്ഷനായിരുന്നു. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ, പി.ടി. സുരേന്ദ്രന്‍ എം.എല്‍.എ മുഖ്യവനപാലകന്‍ പി.കെ. സുരേന്ദ്രനാഥന്‍ ആചാരി എന്നിവര്‍ സംബന്ധിച്ചു. ഭാഷാപോഷിണി എഡിറ്റര്‍ കെ.സി. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.
സൈലന്റ് വാലി, കുടിയേറ്റ കാലങ്ങളില്‍ വികസനത്തിന് വിലങ്ങുതടിയാവുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ടെന്ന് കെ.സി. നാരായണന്‍ പറഞ്ഞു. അന്ന് വികസനത്തിനായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിനുവേണ്ടിയായാലും വനനശീകരണം ക്രൂരതയാണ്.
തെരഞ്ഞെടുത്ത 30പത്രപ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ശില്പശാല നവംബര്‍ 10ന് സമാപിക്കും. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications