പിള്ളയെ തടഞ്ഞാല്‍ തെരുവില്‍ നേരിടും: പിഡിപി
കൊച്ചി: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ വഴിതടയാന്‍ ശ്രമിച്ചാല്‍ തെരുവില്‍ നേരിടുമെന്ന് പി ഡി പി നേതാക്കളുടെ മുന്നറിയിപ്പ്.
നവംബര്‍ എട്ട് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പി ഡി പി നേതാക്കളായ കെ. എസ്. നാസര്‍, ടി. എസ്. റിയാസ് എന്നിവരാണ് പി ഡി പി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചതിന്റെ പേരില്‍ പിള്ളയെ വഴിതടയാനുള്ള നീക്കങ്ങളെ നേരിടുമെന്ന് പ്രഖ്യാപിച്ചത്.
പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദ്നിയെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനം ലംഘിച്ച യു ഡി എഫ് സര്‍ക്കാരിന്റെ നെറികേട് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയതിനാണ് പൂന്തുറ സിറാജിനെ അറസ്റ് ചെയ്തത്.
അക്രമത്തിന് സിറാജ് നേതൃത്വം നല്‍കിയിട്ടില്ല. സിറാജ് അക്രമം നടത്തുകയോ അക്രമത്തിന് നേതൃത്വം നല്‍കുകയോ ചെയ്തുവെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് സിറാജിനെ അറസ്റ് ചെയ്തത്- പി ഡി പി നേതാക്കള്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications