കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാന്‍ കൊറിയയ്ക്ക് താല്പര്യം
തിരുവനന്തപുരം: കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാന്‍ കൊറിയയിലെ കമ്പനിയ്ക്ക് താല്പര്യം. കപ്പല്‍ നന്നാക്കുന്ന ശാല സ്ഥാപിയ്ക്കാനാണ് കൊറിയയിലെ സിഗ്മ, ച്ചാങ് വൂ എന്നീ കമ്പനികളിലെ ഉദ്വോഗസ്ഥര്‍ കേരളത്തില്‍ എത്തി തുറമുഖ വകുപ്പ് മന്ത്രി എം വി രാഘവനുമായി ചര്‍ച്ച നടത്തിയിരുന്നു.
വിഴിഞ്ഞം, അഴീയ്ക്കല് എന്നിവിടങ്ങളില്‍ കപ്പല്‍ പണിശാല തുടങ്ങാനാണം കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചത്. ഈ രണ്ട് സ്ഥലങ്ങളലും പ്രകൃത്യാഉള്ള സൗകര്യങ്ങളാണ് ഇതിന് കാരണം. മികച്ച പദ്ധതിയുമായി കമ്പനികള്‍ വരുകയാണെങ്കില്‍ സര്‍ക്കാര്‍ സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൊടുക്കാന്‍ തയ്യാറാണെന്ന് അവരോട് തുറമുഖ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കപ്പല്‍ പണിയില്‍ കൊറിയന്‍ വിദഗ്ദരുടെ സേവനം ലഭ്യമാക്കാന്‍ കേരളത്തിന് താല്പര്യമുണ്ടെന്ന് മന്ത്രി ഉദ്വോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ കണ്ട കൊറിയക്കാര്‍ വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു.