Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളജുകളില്‍ 650 അധിക അദ്ധ്യാപകര്‍

തിരുവനന്തപുരം: പ്രീഡിഗ്രി വേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ 650 അദ്ധ്യാപകര്‍ അധികമായുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ഈ അദ്ധ്യയന വര്‍ഷം വിരമിക്കുന്നവരെ ഉള്‍പ്പെടുത്താതെയാണ് ഇത്. ഈ വര്‍ഷം വിരമിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ അധിക അദ്ധ്യാപകരുടെ എണ്ണം ഇനിയും കൂടും. ഇത്രയും അദ്ധ്യാപകര്‍ അധികമായുള്ളപ്പോള്‍ തന്നെ സംസ്ഥാനത്ത് നാനൂറോളം അദ്ധ്യാപകരുടെ ഒഴിവുകളുമുണ്ട്.

15 ദിവസമായി വിവിധ കോളജുകളില്‍ നടത്തിയ കണക്കെടുപ്പിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികമുള്ള അദ്ധ്യാപകരുടെ എണ്ണം കൃത്യമായി കണ്ടെത്തിയത്. ഇതിനായി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

കോളജുകളില്‍ ആറായിരത്തോളം അദ്ധ്യാപകര്‍ അധികമുണ്ടെന്നാണ് നേരത്തെ ആസൂത്രണ ബോര്‍ഡ് പറഞ്ഞിരുന്നത്. രണ്ടായിരത്തോളം അധിക അദ്ധ്യാപകരാണുള്ളതെന്നായിരുന്നു കോളജ് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+