കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ വനഭൂമി പിടിച്ചെടുത്തു

  • By Staff
Google Oneindia Malayalam News

കൂത്തുപറമ്പ്: ചതിരൂര്‍ നീലായി മലയില്‍ ആദിവാസികള്‍ പിടിച്ചെടുത്ത സര്‍ക്കാര്‍ വനഭൂമി ഒഴിപ്പിച്ചെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.

നവംബര്‍ ആറ് ബുധനാഴ്ച രാത്രിയാണ് ആദിവാസി വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആദിവാസികള്‍ വനഭൂമി പിടിച്ചെടുത്തത്. കൈയില്‍ വാക്കത്തി, കൊടുവാള്‍ തുടങ്ങിയ ആയുധങ്ങളുമായി പിടിച്ചെടുത്ത ഭൂമിയില്‍ സംഘടിച്ചു നിന്ന ആദിവാസികള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് പിന്മാറുകയായിരുന്നു.

പിടിച്ചെടുത്ത ഭൂമിയില്‍ കുടില്‍ കെട്ടല്‍ നടത്തുന്നുണ്ട്. പതിനഞ്ചോളം കുടിലുകള്‍ വ്യാഴാഴ്ച വൈകുന്നേരത്തിനുള്ളില്‍ കെട്ടിയിട്ടുണ്ട്.

50 ഏക്കറാേേളം ഭൂമി തങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് ആദിവാസി നേതാക്കള്‍ അവകാശപ്പെട്ടു. ആദിവാസികള്‍ക്ക് ഭൂമി നിഷേധിക്കുന്ന സാഹചര്യത്തില്‍ ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ സ്വയം നീതി നടപ്പിലാക്കുമെന്ന് ആദിവാസി വിമോചന മുന്നണി ചെയര്‍മാന്‍ അരുവിക്കല്‍ കൃഷ്ണന്‍ പറഞ്ഞു.

ആദിവാസി നേതാക്കളെ ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും ചര്‍ച്ചയ്ക്കായി ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് വരണമെന്ന് ആദിവാസി നേതാക്കള്‍ ശഠിച്ചു. ഇതിന് ഉദ്യോഗസ്ഥര്‍ തയ്യാറാവാഞ്ഞതിനെ തുടര്‍ന്ന് ചര്‍ച്ച നടന്നില്ല.

പൊലീസും വനപാലകരും കാട് വളയുന്നുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ചിതറിക്കിടന്ന ആദിവാസികള്‍ മുഴുവന്‍ ഒന്നുചേര്‍ന്ന് സംഘടിച്ചു നില്‍ക്കുകയാണ്. ആയുധങ്ങളുമായി കുത്തിയിരിപ്പ് നടത്തുകയാണ് ഇവര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X